Tuesday, September 14, 2010

വേദങ്ങളിലെ ഭഗവൻ‌ വിരാട് വിശ്വകർമ്മാവ്

ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രൻ, മിത്രനൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഹിരന്യഗര്ഭൻ‌. പ്രജാപതി തുടങ്ങിയ പേരിലും പരാമര്ശിക്കുന്നു.

"ആദിയില് ഹിരന്യഗര്ഭൻ‌ മാത്രമേ ഉണ്ടായിരുന്നു ഉള്ളു.
അവനില് നിന്നാണ് സർവ്വ ചരാചരങ്ങളും ഉണ്ടായത്.
ലോകം മുഴുവന് ഹിരന്യഗര്ഭ്ന്ടെ കല്പനകള് അനുസരിക്കുന്നു
അതിനാല് അവനു മാത്രം ഹവിസര്പ്പികുക."(ഋഗ്വേദം 10:12:1)

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും
സ്വര്ഗ്ഗവും ഭൂമിയും നിര്മ്മിച്ചതും വിശ്വകർമ്മാവാണ്
അതിനാല് അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)[3]

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു.
സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.

wikipedia

No comments:

Post a Comment